ക്വാറന്റൈൻ ലംഘനം
Monday, May 25, 2020 10:45 PM IST
വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ നിർദേശിക്കപ്പെട്ടവർ അതു ലംഘിച്ച് കൊച്ചി നഗരത്തിൽ കറങ്ങിനടന്ന സംഭവം വളരെ ഗൗരവമുള്ളതും ആശങ്ക വർധിപ്പിക്കുന്നതുമാണ്. ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയതു മുതൽ മാസ്കില്ലാതെയും സാമൂഹിക അകലം പാലിക്കാതെയും തുടങ്ങി പലരും കറങ്ങിനടക്കുന്നതാണ് കാണാൻ കഴിയുന്നത്. ഇത്തരത്തിൽ ഒരാൾക്കും ഒരിളവും കൊടുക്കരുത്. ഇങ്ങനെ ഇളവുകൾ നൽകിയാൽ, ബഹുഭൂരിപക്ഷവും നിയന്ത്രണങ്ങൾ പാലിച്ചു വീട്ടിലിരുന്നതും ആരോഗ്യ പ്രവർത്തകർ, നിയമപാലകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ അധ്വാനിച്ചതുമെല്ലാം വെറുതെയാകും.
ആർ. ജിഷി, കൊല്ലം