സ്ത്രീകളുടെ കണ്ണീരിനു വിലയില്ലേ?
Monday, June 22, 2020 12:06 AM IST
ലോക്ക് ഡൗൺ കാലം സ്ത്രീകൾക്കും കുട്ടികൾക്കും സുവർണകാലമായിരുന്നു. കാരണം മുഴുക്കുടിയന്മാരും അരക്കുടിയന്മാരുമൊക്കെ മദ്യാസക്തിയിൽനിന്നു മോചിതരായി. കൊല്ലും കൊലയും പീഡനങ്ങളും വാഹനാപകടങ്ങളുമൊക്കെ ചുരുക്കമായിരുന്നു. എന്നാൽ സർക്കാർ മദ്യശാലകൾ തുറന്നതോടെ എല്ലാം പഴയപടി.
സർക്കാരിന്റെ ഏറ്റവും വലിയ വരുമാനമാർഗമാണല്ലോ മദ്യവില്പന. വേറേ മേഖലകളൊന്നും കണ്ടുപിടിക്കാൻ സർക്കാരിനു പറ്റില്ലേ? കുടുംബക്ഷേമം ഉയർത്തിപ്പിടിക്കുന്ന സർക്കാരിനു കുടുംബത്തെ കണ്ണീരുകുടിപ്പിക്കുന്ന ഈ വരുമാനം വേണ്ടെന്നുവയ്ക്കരുതോ?
ലീലാമ്മ വർഗീസ്, അതിരന്പുഴ