എന്തൊരു കരുതൽ എതിർപക്ഷത്തോട്!
Tuesday, June 23, 2020 10:46 PM IST
അപകീർത്തികരമായ പരാമർശങ്ങൾ ആര് ആർക്കെതിരെ ഉപയോഗിച്ചാലും അപലപനീയമാണ്. മുല്ലപ്പള്ളി പറഞ്ഞത് അപകീർത്തികരമെങ്കിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാർത്താസമ്മേളനത്തിൽ മുല്ലപ്പള്ളിക്കെതിരെ നടത്തിയ പരാമർശവും അപലപനീയം തന്നെ. ഏതായാലും കോൺഗ്രസ് നേതാക്കൾക്ക് ഒരു കാര്യത്തിൽ അഭിമാനിക്കാം. അവരെ വലിയ ആദരവോടെയാണു എതിർപക്ഷം കാണുന്നത്. അതുകൊണ്ടാണ് അവരിൽ നിന്നു മാന്യത പ്രതീക്ഷിക്കുന്നത്. എന്തു കരുതലാണു നമ്മുടെ നാട്ടിൽ രാഷ്ട്രീയത്തിലെ എതിർപക്ഷത്തോട്!
അഡ്വ. പ്രദീപ് കൂട്ടാല, ആലപ്പുഴ