സഹായം അനുവദിക്കണം
Saturday, July 4, 2020 11:44 PM IST
കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പല വിഭാഗങ്ങളിൽപ്പെട്ടവർക്കും സഹായവും സൗജന്യ റേഷനും ആനുകൂല്യങ്ങളും സർക്കാർ നൽകി. യാതൊരുവിധത്തിലും ഒരാനുകൂല്യവും കിട്ടാത്ത ഒരു വിഭാഗമാണ് പ്രൈവറ്റ് ക്ഷേത്ര ജീവനക്കാർ. ലോക്ക് ഡൗണിനുശേഷം അന്പലമടച്ചതോടെ അവർ നിത്യവൃത്തിക്കുപോലും വഴിയില്ലാതെ വിഷമിക്കുകയാണ്. പ്രൈവറ്റ് ക്ഷേത്ര ജീവനക്കാർക്ക് ജോലി ചെയ്യുന്ന ദിവസം മാത്രമാണ് ശന്പളം. മൂന്നു മാസമായി ശന്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല. ഇക്കാര്യത്തിൽ അധികാരികൾ ശ്രദ്ധിക്കണമെന്നപേക്ഷ.
ഞീഴൂർ പി.ഡി.എൻ.നന്പൂതിരിപ്പാട്
പ്രൈവറ്റ് ക്ഷേത്ര എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കോട്ടയം