Letters
മേനിയില്ലാത്ത നൂറുമേനികൾ വേണോ?
Tuesday, July 7, 2020 11:55 PM IST
കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യെ അ​തി​ജീ​വി​ച്ച് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ പൂ​ർ​ണമാ​യും വി​ജ​യ​ക​ര​മാ​യി ന​ട​ത്തി ഫ​ലം പ്ര​ഖ്യാ​പി​ച്ച വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.
എ​ന്നാ​ൽ സ്കൂ​ളു​ക​ളി​ലെ നൂ​റു ശ​ത​മാ​നം വി​ജ​യം മാ​ത്ര​മ​ല്ല പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഗു​ണ​മേ​ന്മ​യു​ടെ അ​ടി​സ്ഥാ​നം എ​ന്ന് നാം ​തി​രി​ച്ച​റി​യ​ണം .എ​ന്തി​നേ​റെ കേ​വ​ലം 25ൽ ​താ​ഴെ​യും 10ൽ ​താ​ഴെ​യും മാ​ത്രം കു​ട്ടി​ക​ളെ പ​രീ​ക്ഷ എ​ഴു​തി​ച്ച് 100 % മേ​നി ത​ട്ടി​യെ​ടു​ക്കു​ന്ന സ്കൂളു​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു വ​രു​ന്ന​തു് ആ​രും കാ​ണാ​തെ പോ​ക​രു​ത്.

100 % വി​ജ​യ​ത്തി​ന് ഇ​ത്ര​മാ​ത്രം പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തു​ണ്ടോ എ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​രും എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജ്മെ​ൻ​റു​ക​ളും പു​ന​ർ​ചി​ന്ത​നം ന​ട​ത്ത​ണം. മേ​നി​യി​ല്ലാ​ത്ത ഇ​ത്ത​രം നൂ​റു​മേ​നി​യു​ടെ ഈ ​മേ​നി​പ​റ​ച്ചി​ൽ ഇ​നി​യും തു​ട​രേ​ണ്ട​തു​ണ്ടൊ എ​ന്ന് എ​ല്ലാ​വ​രും ചി​ന്തി​ക്ക​ണം .

എ.വി. ജോ​ർ​ജ് റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ, തി​രു​വ​ല്ല