വനിതാ കോൺസ്റ്റബിൾ രേവതിക്ക് അഭിനന്ദനം
Thursday, July 23, 2020 11:27 PM IST
ചെന്നൈ ഇരട്ടക്കൊലക്കേസിലെ ആരോപണവിധേയരായ പോലീസുകാർക്കെതിരേ മൊഴിനൽകിയ രേവതിക്ക് അഭിനന്ദനം. മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിലാണ് കേസ് വഴിത്തിരിവിലായത്.കേരളമുൾപ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കസ്റ്റഡി മരണങ്ങൾ ഉണ്ടാകുന്നുണ്ട്. പശ്ചിമബംഗാളിലെ ടി.കെ. ബാസു കേസിൽ സുപ്രീംകോടതി വിധിയിൽ കേസുകളിൽ ആരോപണ വിധേയരാകുന്നവരെ പോലീസ് കസ്റ്റഡിയി എടുക്കുന്പോൾ അവർക്കുള്ള അകാശങ്ങളെക്കുറിച്ച് പറയുന്നുണ്ട്. പക്ഷേ, അതൊന്നും പാലിക്കപ്പെടുന്നില്ലെന്നു മാത്രം. കസ്റ്റഡിമരണങ്ങൾ ഒഴിവാക്കാൻ കേന്ദ്രഗവൺമെന്റ് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
ബെന്നി വാളികുളം, ഉപ്പുതറ