പ്രതിരോധം പാളരുത്
Monday, July 27, 2020 12:13 AM IST
കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കൽ, കൈ കഴുകൽ, ആളകലം എന്നിവ കൃത്യമായി ആളുകൾ പാലിച്ചതിനാൽ ഒരു സമയത്തു കേരളത്തിൽ രോഗവ്യാപനം കുറവായിരു ന്നു. പക്ഷേ നിയന്ത്രണങ്ങളിൽ അയവു വരുത്തിയ പ്പോൾ രോഗ വ്യാപനം വർധിച്ചു. എല്ലാവിധ പ്രോട്ടോക്കോളും ലംഘിച്ചു സമരങ്ങളും പ്രതിഷേധങ്ങളും നടത്തുന്നത് അപകടം വിളിച്ചുവരുത്തും.
ഈ സമയത്തു പ്രതിഷേധ സമരങ്ങൾ ആര് നടത്തിയതായാലും ന്യായീകരിക്കാൻ കഴിയില്ല. അച്ചടക്കരാഹിത്യം ആര് നടത്തിയാലും കർശനമായി നേരിടണം.
തോമസ് ജോസഫ്, മാവേലിക്കര