ജാഗ്രതയാണ് വേണ്ടത്
Monday, July 27, 2020 12:14 AM IST
ഉറവിടം അറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരികുന്നു. എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയാണെങ്കിലും സർക്കാരും ജീവനക്കാരും ജാഗ്രതയിലാണ്. എല്ലാ ഇടങ്ങളും അടയ്ക്കപ്പെട്ടിരിക്കുന്നു, എന്നിട്ടും ചിലർ ജാഗ്രത കൈവിട്ട കളി കളിക്കുമ്പോഴാണ്, പോലീസുകാർ ഇടപെടേണ്ടി വരുന്നത്. നമ്മൾക്ക് രോഗം ബാധിക്കില്ല എന്ന ചിന്ത മാറ്റി വെച്ച്, നാം അതിൽഅകപ്പെട്ടാൽ ഉള്ള ഭവിഷ്യത്തുകളെ ഓർത്തെങ്കിലും ജാഗ്രത കൈവിടാതിരിക്കുക.\
ഷമീം കിഴുപറമ്പ