തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം
Saturday, August 1, 2020 10:55 PM IST
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ ഒക്ടോബറിൽ തന്നെ രണ്ടു ഘട്ടമായി നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചരിക്കുകയാണല്ലോ. സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ 65 വയസ് കഴിഞ്ഞ വർക്ക് പുറത്തിറങ്ങുന്നതിന് ശക്തമായ നിയന്ത്രണങ്ങൾ ഉണ്ട്.
എന്നാൽ ഈ വിഭാഗത്തിൽ പെട്ടവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശം ഉണ്ടല്ലോ? നിലവിലെ സാഹചര്യത്തിൽ കുട്ടനാട്ടിലും ചവറയിലും നടത്തേണ്ട നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ പോലും നടത്താൻ കഴിയില്ലെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
ആകയാൽ കടുത്ത സാമ്പത്തിക ചെലവ്, രോഗവ്യാപന സാദ്ധ്യത, മുതിർന്ന പൗരന്മാർക്ക് മത്സരിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സ്വതന്ത്രമായി പങ്കെടുക്കാനുമുള്ള തടസങ്ങൾ എന്നിവ പരിഗണിച്ച് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നതുവരെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ സർക്കാരും രാഷ്്ട്രീയ കക്ഷികളും തയ്യാറാകണം.
വി.എം.മോഹനൻ പിള്ള, പത്തനാപുരം