തട്ടിപ്പുകൾ തടയാനാകും
Wednesday, August 5, 2020 11:23 PM IST
അവകാശപ്പെടാനാളില്ലാതെ കോടികൾ അൺ ക്ലെയിംഡ് ഡെപ്പോസിറ്റുകൾ എന്ന ഓമനപ്പേരിൽ ബാങ്കുകളിലും ട്രഷറികളിലുമുണ്ട്.
നിക്ഷേപകർക്കു തക്ക സമയത്തു പുതുക്കൽ അറിയിപ്പുകൾ കൊടുക്കാത്തതുകൊണ്ടും നിക്ഷേപകരെ യഥായോഗ്യം കണ്ടുപിടിക്കാത്തതു കൊണ്ടുമാണ് തട്ടിപ്പുകൾ എളുപ്പമാകുന്നത്. ബാങ്ക്ട്രഷറി ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തിയാൽ ഈ അവസ്ഥയ്ക്കു കുറച്ചെങ്കിലും ഗുണപരമായ മാറ്റം ഉണ്ടാകും.
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ