ഈ സാഹചര്യത്തിൽ സ്കൂൾ തുറക്കരുത്
Saturday, August 8, 2020 11:05 PM IST
സെപ്റ്റംബർ ഒന്നു മുതൽ സ്കൂളുകൾ തുറക്കാനുള്ള ആലോചന നിലവിലെ സാഹചര്യത്തിൽ അപകടം പിടിച്ചതാണ്. കുട്ടികളെ എന്തു ധൈര്യത്തിലാണ് സ്കൂളിലേക്ക് വിടുക? കോവിഡ് പ്രതിരോധ വാക്സിൻ കണ്ടുപിടിച്ചു ഫലപ്രദം ആയതിനു ശേഷം സ്കൂളുകൾ തുറക്കുന്നത് ആലോചിക്കുന്നതാവും ഉചിതം. ഇല്ലെങ്കിൽ ഓരോ സ്കൂളും കണ്ടെയ്ൻമെന്റ് സോൺ ആയി മാറാൻ സമയം അത്ര വേണ്ടിവരില്ല.
സ്കൂൾ തുറന്ന് കുട്ടികളുടെ ജീവനും കൂടെ ഭീഷണിയാക്കരുത്. ഇങ്ങനെയുള്ള ഒരു തീരുമാനത്തിൽ നിന്നും പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കു വേണ്ടി പിൻവാങ്ങണം.
ആർ. ജിഷി, കൊല്ലം