ഹിന്ദി ഭാഷ നിർബന്ധിക്കുന്നവർ മറന്നുപോവുന്നത്
Monday, August 10, 2020 11:27 PM IST
ഇന്ത്യക്കാരനാവണമെങ്കിൽ ഹിന്ദി ഭാഷ പഠിക്കാൻ നിർബന്ധിക്കുന്നവർ ഹിന്ദി പഠിച്ചതും എഴുതുന്നതും സംസാരിക്കുന്നതും അതവരുടെ മാതൃഭാഷയായതുകൊണ്ടാണ് എന്നകാര്യം മറന്നുപോവുന്നു. ത്രിഭാഷാ പദ്ധതിയിൽ തുടരുന്ന ഒരു ഭാഷ എന്ന നിലയിൽ കണക്റ്റിംഗ് ലാഗ്വേജായി അതു തുടരുകയാണ് വേണ്ടത്.
വിജി കുര്യൻ തോമസ്, തിരുവല്ല