ഈയവസ്ഥ മാറണം
Wednesday, August 12, 2020 11:13 PM IST
വൺ ഇന്ത്യ വൺ പെൻഷനെ ഞാൻ പൂർണമായും സ്വാഗതം ചെയ്യുന്നു. കാരണം, ജീവിതത്തിന്റെ സിംഹഭാഗവും വിയർപ്പൊഴുക്കി അധ്വാനിച്ച് പ്രായമാകുമ്പോൾ അവരെ ആർക്കും വേണ്ടാതാകുന്ന അവസ്ഥ ഇനിയെങ്കിലും ഉണ്ടാകരുത്. ഇന്ന് ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാ വസ്തുക്കളിൽ നിന്നും സർക്കാരിന് നികുതി ലഭിക്കുന്നുണ്ട്. ആ നികുതിയുടെ ചെറിയൊരു ഭാഗമെങ്കിലും നീക്കിവച്ച് ഈ പെൻഷൻ പദ്ധതി നടപ്പിലാക്കണം.
കെ.ഒ. ആന്റണി, കുണ്ടുകുളം ഹൗസ്, തൃശൂർ