വണ്‍ ഇന്ത്യ, വണ്‍ പെന്ഷന് പദ്ധതിയെ അനുകൂലിക്കുന്നു
Thursday, August 13, 2020 11:02 PM IST
വണ്‍ ഇന്ത്യവണ്‍ പെന്ഷന് പദ്ധതിയെ ഞാന്‍ അനുകൂലിക്കുന്നു. കാരണം ഞാന്‍ 65വയസ്സു കഴിഞ്ഞ ഒരു കൃഷിക്കാരനാണ്. കൃഷി കൊണ്ടുള്ള ഗുണദോഷങ്ങള്‍ അനുഭവിച്ചറിഞ്ഞവനാണ്. 60കഴിഞ്ഞ എല്ലാവര്ക്കും ഇത്രയും തുക കൊടുക്കുവാന്‍ സര്‍ക്കാരിനാവില്ല എന്നും അതുകൊണ്ട് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കു മാത്രം കൊടുക്കുകയാണ് വേണ്ടത് എന്ന അഭിപ്രായവും കണ്ടു.
നമുക്ക് ചുറ്റും നോക്കിയാല്‍ കാണാം, ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള ഇടത്തരക്കാരുടെ നിവൃത്തികേടുകള്‍. മരുന്നിനും ഭക്ഷണത്തിനും വകയില്ലായില്ലാത്ത വൃദ്ധജനങ്ങള്‍ ഏറെയുണ്ട്. ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ ജീവിക്കുവാനുള്ള സാഹചരൃം ഉണ്ടാക്കിക്കൊടുക്കുവാന്‍ സര്‍ക്കാരിന് കടമയുണ്ട്. പണം എങ്ങനെയുണ്ടാകും എന്നു ചോദിച്ചാല്‍, അത് സര്‍ക്കാരാണ് കണ്ടു പിടിക്കേണ്ടത്. എന്തായാലും ഈ പ്രസ്ഥാനം ഇവിടെ കത്തിപ്പടര്‍ന്ന് സാമൂഹൃനീതി ലഭൃമാക്കും എന്നതിന് സംശയം വേണ്ട. ചെറിയൊരു വിഭാഗം ഇതിനെ എതിര്‍ക്കുന്നതിന്റെ പിന്നിലുള്ള ഉദ്ദേശശുദ്ധിയും ജനത്തിന് വൃക്തമായറിയാം.
ജോയി, കാപ്പുകാട്ടില്‍,കാഞ്ഞിരപ്പള്ളി.