Letters
പ​ഴ​ഞ്ചൊ​ല്ലി​ൽ ഇ​പ്പോ​ഴും പ​തി​രി​ല്ല
Tuesday, September 8, 2020 1:01 AM IST
നീ​ണ്ടകാ​ല​ത്തെ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ, പ്ര​ചാ​ര​ണ​ങ്ങ​ൾ, മാ​സ്ക് സാ​നി​റ്റൈ​സ​ർ പി​പി​ഇ ​കി​റ്റ് ഉ​പ​യോ​ഗ​ങ്ങ​ൾ, വി​വ​ര​ശേ​ഖ​ര​ണ​ത്തി​ല​ട​ക്കം വി​വി​ധ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത പ​ക്ഷ​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​ടെ പൊ​രി​ഞ്ഞ വാ​ക് പോ​രാ​ട്ട​ങ്ങ​ൾ, ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലെ അ​ന്തി​ച്ച​ർ​ച്ച​ക​ൾ അ​ങ്ങ​നെ​യെ​ന്തെ​ല്ലാം നാം ​ന​ട​ത്തികോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ നൂ​റി​നു താ​ഴെ​യാ​യി​രു​ന്ന​പ്പോ​ൾ.

പോ​സി​റ്റീ​വാ​യ​വ​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളേ​യും ചീ​ത്ത വി​ളി​ച്ചു, ശ​പി​ച്ചു, റൂ​ട്ട് മാ​പ്പ് ക​ണ്ട​പ്പോ​ൾ പേ​ടി​ച്ചു, ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഊ​രു​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.ഒ​ടു​വി​ലി​പ്പോ​ൾ നൂ​റും ആ​യി​ര​ങ്ങ​ളും ക​ട​ന്ന് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മ്പോ​ൾ നാം ​കോ​വി​ഡി​നെ പേ​ടി​ച്ച കാ​ലം ഒ​രു ത​മാ​ശപോ​ലെ ക​ണ്ട് എ​ല്ലാം സാ​ധാ​ര​ണ​പോ​ലെ​ന്ന രീ​തി​യി​ൽ പെ​രു​മാ​റു​ന്നു. പു​ലി വ​രു​ന്നേ പു​ലി എ​ന്ന് പ​റ​ഞ്ഞ് ഒ​ടു​വി​ൽ പു​ലി വ​ന്ന​പ്പോ​ൾ സം​ഭ​വി​ച്ച​ത് സം​ഭ​വി​ക്കു​മോ?
പ​ഴ​ഞ്ചൊ​ല്ലി​ൽ ഇ​പ്പോ​ഴും പ​തി​രില്ലെന്ന​ത് ഓ​ർ​മ​പ്പെ​ടു​ത്ത​ണ്ടേ?

അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, ആ​ല​പ്പു​ഴ‌