പാവപ്പെട്ടവർക്കും മാന്യമായ പെൻഷൻ നൽകണം
Friday, March 5, 2021 11:45 PM IST
സമൂഹത്തിലെ എല്ലാ പാവപ്പെട്ടവർക്കും മാന്യമായ പെൻഷനും സാമൂഹ്യസുരക്ഷയും സർക്കാർ ഉറപ്പാക്കണം. യാതൊരുവിധ വരുമാനമാർഗവുമില്ലാത്ത ഇന്നാട്ടിലെ പാവപ്പെട്ടവർക്കുവേണ്ടിയുള്ള സാമൂഹ്യസുരക്ഷാ പെൻഷൻ വർധന വെറും 100 രൂപ മാത്രം! ജോലി ലഭിക്കാത്തവരും ചെയ്യാൻ കഴിവില്ലാത്തവരും ജീവിക്കണ്ടേ? പാവപ്പെട്ടവരുടെ വോട്ടിനു വിലയില്ലേ? തുച്ഛമായ ഏതെങ്കിലും സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുന്ന പാവപ്പെട്ടവന് സർക്കാരിന്റെ മറ്റു സഹായങ്ങൾ അനുവദിക്കില്ല. എന്നാൽ വൻതുകയുടെ പല പെൻഷനുകൾ കൈപ്പറ്റുന്നവർ ഈ നാട്ടിലുണ്ട്. ഇത് അനീതിയല്ലേ? ജീവനക്കാരുടെ സേവനം മാനിച്ച് ന്യായമായ പെൻഷൻ നൽകുന്നതിൽ തെറ്റില്ല. ഒരാൾക്ക് പല പെൻഷനുകൾ ലഭിക്കുന്നത് നിർത്തലാക്കണം.
ഫാ. തോമസ് പ്ലാപ്പറന്പിൽ, ചന്പക്കര