കൊലപാതക രാഷ്ട്രീയത്തിന് അറുതി വേണം
Friday, April 9, 2021 1:24 AM IST
പ്രബുദ്ധ കേരളത്തിൽ കൊലപാതക രാഷ്ട്രീയം അരങ്ങേറുന്നത് നാടിനു ഭൂഷണമാണോ? വെട്ടേറ്റു മരിച്ചു വീഴുന്നത് ഏതു പാർട്ടിക്കാരനായാലും നഷ്ടമാകുന്നത് വീടിന്റെ വെളിച്ചവും വാർധക്യങ്ങളുടെ താങ്ങുമാണല്ലോ? ‘കണ്ണിനു പകരം കണ്ണ്' എന്ന നയം ലോകത്തെ അന്ധകാരമയമാക്കുമെന്നു ഗാന്ധിജി പറഞ്ഞത് ഓർത്തു പോകുന്നു!
മോഹൻ നെടുങ്ങാടി ചെർപ്പുളശേരി
തെരഞ്ഞെടുപ്പിനെത്തുടർന്ന് സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും വ്യാപക അക്രമങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഒരു ചെറുപ്പക്കാരന് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടായി. ആശയങ്ങൾ ഉപയോഗിച്ചുള്ള സംഘട്ടനം മാത്രമേ ജനാധിപത്യത്തിന് ഭൂഷണമായിട്ടുള്ളൂ. മറിച്ചുള്ള ഓരോ പ്രവർത്തനങ്ങൾക്കെതിരേയും ശക്തമായ നിലപാടുണ്ടാകണം. ഇങ്ങനെയുള്ള അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും ശ്രദ്ധിക്കണം.
എൻ.ബി. റിസ്ലാന തളിപ്പറമ്പ്