വാക്സിൻ കയറ്റുമതി അംഗീകരിക്കാനാവില്ല
Sunday, April 11, 2021 12:13 AM IST
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയ്ക്കാണ് ആവശ്യത്തിന് വാക്സിൻ ലഭിക്കുന്നില്ലെന്ന പരാതിയുമായി പല സംസ്ഥാനങ്ങളും രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയില്ലാതെ വാക്സിൻ കയറ്റുമതി ഇപ്പോഴും തുടരുന്ന കേന്ദ്ര സർക്കാരിന്റെ നയത്തെ ന്യായീകരിക്കാൻ ഒരു കാരണവശാലും സാധിക്കില്ല. വാക്സിനേഷന്റെ തോതുകൂട്ടേണ്ട സമയത്ത് ഈ നയവുമായി സർക്കാർ മുന്നോട്ടു പോകുന്നത് രോഗപ്രതിരോധം പാളാനേ ഉപകരിക്കൂ.
പി. സ്നേഹ തളിപ്പറമ്പ്, കണ്ണൂർ