ഗോവിന്ദച്ചാമിമാർ ഇനിയും ഉണ്ടാകും
Saturday, May 1, 2021 12:29 AM IST
ഗോവിന്ദച്ചാമിമാർ ഇനിയും ഉണ്ടാകരുത് എന്ന ദീപികയിലെ എഡിറ്റോറിയൽ ഗംഭീരം. ഗോവിന്ദച്ചാമിമാർ ഇനിയും ഉണ്ടാകും എന്നതിൽ ഒരു സംശയവുമില്ല. ജയിലുകളിൽ ശിക്ഷ ഇല്ല. സുഖവാസമാണിപ്പോൾ. സ്ത്രീസുരക്ഷയിൽ ഇനിയും നാം മുന്നേറാനുണ്ട്. വാഹനത്തിൽ ചുറ്റിയടിക്കുന്ന പിങ്ക് പോലീസിനെക്കൊണ്ട് കാര്യമായ ഗുണമൊന്നും സ്ത്രീകൾക്കുണ്ടെന്നു തോന്നുന്നില്ല. തീവണ്ടികളിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിട്ടും അതിന്റെ ഗുണം യാത്രക്കാർക്ക് ലഭ്യമാകാത്തത് കഷ്ടംതന്നെ. നിരത്തുകളിൽ... വാഹനങ്ങളിൽ... തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും കടമയും കർത്തവ്യവുമാണ്.
ജെറാൾഡ് തോന്നയ്ക്കൽ, തിരുവനന്തപുരം