കൂടുതൽ വാക്സിനുകൾ ലഭ്യമാക്കണം
Saturday, May 15, 2021 11:28 PM IST
മറ്റു പല രാജ്യങ്ങളും നിലവിൽ മാർക്കറ്റിൽ ലഭ്യമായ വാക്സിനുകൾ പരമാവധി ആളുകൾക്ക് ലഭിക്കത്തക്ക രീതിയിൽ ഉത്പാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രാധാന്യം കൊടുക്കുന്നത് ഇന്ത്യ കാണാതിരിക്കരുത്. ഫൈസർ, സിനോ ഫാം, സ്പുട്നിക്, കോവിഷീൽഡ് തുടങ്ങിയ വാക്സിനുകൾ ബഹറിനിൽ ലഭ്യമാക്കുന്നതിൽ ഭരണനേതൃത്വം കാട്ടുന്ന ഉത്സാഹം മാതൃകയാക്കി ഇന്ത്യയിൽ കൂടുതൽ വാക്സിൻ വിതരണം ചെയ്യാൻ ഊർജിതമായ ഇടപെടൽ ആവശ്യമാണ്. കോവാക്സിൻ, കോവിഷീൽഡ് എന്നീ രണ്ട് വാക്സിനുകൾ മാത്രമായി ചുരുക്കാതെ പരമാവധി വാക്സിനുകൾ ഇന്ത്യയിൽ വിതരണം ചെയ്യാനുള്ള സമയബന്ധിതമായ സംവിധാനം ഇനിയെങ്കിലും ആലോചിക്കേണ്ടതാണ്.
വാക്സിനേഷൻ അനന്തമായി നീണ്ടുപോകുന്നതിനാൽ കോവിഡ് പ്രതിരോധ രംഗത്ത് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കൂടുതൽ പ്രതിസന്ധിയിൽപ്പെട്ട് മുന്നേറാൻ കഴിയാതെ പിന്നോട്ടടിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്. ഇന്ത്യയിൽ കൂടുതൽ കമ്പനികൾക്ക് വാക്സിൻ ഉത്പാദനത്തിന് സഹായകമായ നടപടികൾ ദ്രുതഗതിയിൽ കൈക്കൊള്ളണം.
സുനിൽ തോമസ്, റാന്നി