പണമിടപാട് തട്ടിപ്പു വീരൻമാർ മിടുക്കർ!
Tuesday, July 27, 2021 11:23 PM IST
വിയർപ്പിന്റെ വിലയുള്ള കോടിക്കണക്കിനു രൂപയാണ് ഒരു സംഘമാളുകൾ ഗൂഢാലോചന നടത്തി തൃശൂർ ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നു കൊള്ളയടിച്ചത്. പ്രതികരിക്കാൻ പലരും കരുവന്നൂരിലേക്ക് ഒഴുകിയെത്തി. കുറ്റക്കാരെ നീതിക്കുമുന്നിൽ കൊണ്ടുവരുമെന്ന് അധികാര സ്ഥാനങ്ങളിൽനിന്നു വാഗ്ദാനവുമുണ്ട്. പക്ഷെ പാവപ്പെട്ടവരുടെ പണത്തിന് ആര് ഉത്തരവാദിത്വം ഏറ്റെടുക്കും? അതു സ്വാഹ..തന്നെ.
സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഒട്ടെറെ കേസുകൾ സംസ്ഥാനത്ത് എങ്ങുമെത്താതെ കിടപ്പുണ്ട്. അതിലെ പ്രതികളെല്ലാം പ്രശ്നങ്ങളില്ലാതെ നടക്കുന്നുവെന്നു വേണം കരുതാൻ. പല കേസുകളിലും നിക്ഷേപകർക്ക് ഒരു നയാ പൈസ പോലും കിട്ടിയില്ല എന്നാണറിയുന്നത്. കരുവന്നൂർ തട്ടിപ്പു കേസിലെങ്കിലും പണം തിരിച്ചുപിടിച്ച് പുതിയ മാതൃക സൃഷ്ടിക്കാൻ നമുക്കു കഴിയുമോ? പാവപ്പെട്ട നിക്ഷേപകരുടെ കണ്ണുനീർ തുടയ്ക്കാനാകുമോ?
കാവല്ലൂർ ഗംഗാധരൻ, ഇരിങ്ങാലക്കുട