കേരളത്തിൽ ദിനേന വർധിച്ചു വരുന്ന ഒരു വാർത്തയാണ് ലഹരിക്കടത്ത്. വിമാനത്താവളങ്ങളിലൂടെ ഇന്ന് കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കൾ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലേക്കും കേരളത്തിൽനിന്ന് ഇതര സംസ്ഥാനങ്ങളിലേക്കും ഒഴുകുന്നു.
ബ്രൗണ്‍ ഷുഗർ, എംഡിഎംഎ പോലെയുള്ള മാരക ലഹരി ഇന്ന് സുലഭമായി കേരളത്തിൽ വളർന്നുകൊണ്ട ിരിക്കുകയാണ്. കൂടുതലായും സ്കൂൾ വിദ്യാർഥികൾക്കാണ് വിൽപന നടത്തുന്നത്. കുട്ടികൾ അവർ പോലും അറിയാതെ അതിന് അടിമപ്പെട്ടുകൊണ്ട ിരിക്കുന്നു. ഇത് ഒരിക്കലും നിസാരമായി തള്ളിക്കളയേണ്ട വിഷയമല്ല. വളരെ ഗൗരവത്തോടെ ഉൗർജസ്വലരായി അധികൃതർ ഉണർന്ന് പ്രവത്തിക്കേണ്ട ിയിരിക്കുന്നു.
സി. സിയാദ് ശംസുദ്ധീൻ,എഴുവന്തല