കേരളത്തിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ 79 തസ്തികകളിൽ അധ്യപകരില്ല. ഗസ്റ്റ് അധ്യാപകരാണ് ആ സ്കൂളുകളിൽ പഠിപ്പിക്കുന്നത്. ആകെ 333 തസ്തികയാണ് കെമിസ്ട്രി ജൂനിയറിൽ ഉള്ളത്. അതിൽ ഏകദേശം നാലിലൊന്നും ഒഴിഞ്ഞു കിടക്കുന്നു. 79 ഒഴിവുകളിൽ 51 എണ്ണം തസ്തികമാറ്റ നിയമന വിഹിതത്തിലും 28 എണ്ണം നേരിട്ടു നിയമന വിഹിതത്തിലും ആണ്.
നേരിട്ടു നിയമനത്തിനുള്ള പി.എസ്.സി പട്ടിക നിലവിലില്ല. എന്നാൽ തസ്തികമാറ്റ നിയമനത്തിനായി മുന്നൂറോളം അപേക്ഷകരുടെ പട്ടിക നിലവിലുണ്ട ുതാനും. അതിൽ നിന്നു നിയമനം നടത്താൻ തടസം ഒന്നുമില്ല.
തസ്തികമാറ്റ നിയമനങ്ങൾ, നിലവിലെ പട്ടികയിൽ നിന്ന് ഉടൻ നടത്തിയാൽ ഹൈസ്കൂൾ തലത്തിൽ അത്രയും ഒഴിവുകൾ ഉണ്ട ാകും. വിവിധ ജില്ലകളിൽ നിലവിലുള്ള ഫിസിക്കൽ സയൻസ് എച്ച്.എസ്.ടി റാങ്ക് പട്ടികകളിൽ ഉള്ളവർക്ക് നിയമനം ലഭിക്കും. മിക്ക ജില്ലകളിലും പട്ടികകളുടെ കാലാവധി ഒക്ടോബറിൽ അവസാനിക്കും.
ആർഷ സരസ്വതി, പുനലൂർ