തുല്യജോലിക്ക് തുല്യവേതനം; ഗവ. പ്രൈമറി പ്രഥമാധ്യാപകർക്ക് നിഷേധിക്കരുത്
Wednesday, October 4, 2023 11:31 PM IST
പ്രമോഷൻ കിട്ടി രണ്ടു വർഷമായിട്ടും അധ്യാപകരുടെ ശന്പളം മാത്രം വാങ്ങി ജോലിചെയ്യുന്ന ഒരുകൂട്ടം ഗവ. പ്രൈമറി പ്രഥമാധ്യാപകർ കേരളത്തിലുണ്ട്. കാണേണ്ടവർ കാണുന്നില്ല, അഥവാ കണ്ടതായി ഭാവിക്കുന്നില്ല. ടെസ്റ്റ് യോഗ്യതയുമായി ബന്ധപ്പെട്ട ഒരു കേസിന്റെ പേരിലാണ് ഈ നീതിനിഷേധം.
ടെസ്റ്റ് യോഗ്യതയുള്ളവർക്ക് ശന്പള സ്കെയിൽ നൽകാൻ ഇടക്കാലവിധി വന്നിട്ടും അത് നൽകാത്തതിന്റെ കാരണം മനസിലാകുന്നില്ല. സമാനജോലി ചെയ്യുന്ന എയ്ഡഡ് സ്കൂൾ പ്രൈമറി പ്രഥമാധ്യാപകർക്ക്, പ്രമോഷൻ കിട്ടുന്ന ഉടൻതന്നെ അർഹതപ്പെട്ട ശന്പള സ്കെയിൽ അനുവദിച്ചുനൽകുന്പോൾ, ഒരു വിഭാഗത്തിനോട് മാത്രം എന്തിനാണ് ഈ വിവേചനം?
ബാബുരാജ് കൊല്ലം