മാധ്യമവേട്ടയെ അപലപിക്കണം
Wednesday, October 4, 2023 11:34 PM IST
രാജ്യ തലസ്ഥാനത്ത് മാധ്യമപ്രവർത്തകരുടെ വീടുകളും ഓഫീസുകളും റൈഡ് ചെയ്തു കന്പ്യൂട്ടറുകളും മറ്റു രേഖകളും പിടിച്ചെടുത്തുകൊണ്ട് മാധ്യമങ്ങളെ ഭയപ്പെടുത്തിയും കേസിൽ കുടുക്കിയും തങ്ങൾക്ക് അനുകൂലമായ കുഴലൂത്തുകാരായി മാറ്റാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ശ്രമങ്ങളെ ഇവിടത്തെ മാധ്യമങ്ങളും പൊതുസമൂഹവും എതിർത്ത് തോൽപ്പിക്കണം.
സർക്കാറിന്റെ തെറ്റായ നയങ്ങളെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യ സമൂഹത്തിനുണ്ട്. ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവെച്ച്, അറിയാനുള്ള പൗരന്റെ അവകാശം ഹനിക്കുന്ന കേന്ദ്രഭരണരീതി ചെറുത്തുതോൽപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരണം .
ഉണ്ണികൃഷ്ണൻ, മലപ്പുറം