സിവിൽ സപ്ലൈസ് വകുപ്പ് കൂടുതൽ മൊബൈൽ വില്പന നടത്തണം
Wednesday, November 8, 2023 10:05 PM IST
ഭക്ഷ്യവകുപ്പിന്റെ കീഴിലുള്ള സിവിൽ സപ്ലൈസ് കോർപറേഷൻ ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും താലൂക്ക് സപ്ലൈ ഓഫീസുകളുടെ ചുമതലയിൽ പഞ്ചായത്ത് തലത്തിൽ കൂടുതൽ വാഹനങ്ങൾ ഉപയോഗപ്പെടുത്തി മൊബൈൽ വില്പന നടത്തണം.
സിവിൽ സപ്ലൈസിന്റെ മാവേലി സ്റ്റോറുകളിലും മറ്റ് കേന്ദ്രങ്ങളിലും മണിക്കൂറുകളോളം ക്യൂ നിന്ന് സ്ത്രീകളും കുട്ടികളും അടക്കം സാധനങ്ങൾ വാങ്ങുന്ന സ്ഥിതി മാറണം. നിരവധി ആളുകൾ ഇപ്പോൾ തൊഴിൽ നഷ്ടമാക്കിയാണ് മാവേലി സ്റ്റോറുകളിലും മറ്റ് വിൽപന കേന്ദ്രങ്ങളിലും പോയി അവശ്യസാധനങ്ങൾ വാങ്ങുന്നത്. ഈ സ്ഥിതിക്ക് മാറ്റം വരണം
ഇതുപോലെതന്നെ ഹോട്ടി കോർപ്പ് പച്ചക്കറികളും വില്പനയിലൂടെ വീട്ടുപടിക്കൽ എത്തിക്കാൻ നടപടിയെടുക്കണം. ജനസേവക സർക്കാരുകളുടെ മുഖം ഇങ്ങനെയാവണം
റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി