എന്തിന് ഇങ്ങനെയൊരു കെഎസ്ആർടിസി
Tuesday, November 21, 2023 11:25 PM IST
കെഎസ്ആർടിസി പല കാരണങ്ങളാലും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. സർക്കാർ പത്തിരട്ടിക്ക് വിൽക്കുന്ന ബിവറേജ് കോർപ്പറേഷൻ പോലും നഷ്ടമാണ് എന്നാണ് പറയപ്പെടുന്നത്. അപ്പോൾ പിന്നെ കെടുകാര്യസ്ഥതയും അഴിമതിയും ധൂർത്തും ചൂഷണവും മോഷണവും ആത്മാർഥതയില്ലായ്മയും അധികജോലിക്കാരും ഉയർന്ന ശന്പളം പറ്റുന്ന ഉദ്യോഗസ്ഥരും എല്ലാമുള്ള കെഎസ്ആർടിസി എങ്ങനെ രക്ഷപ്പെടും.
കെഎസ്ആർടിസിയെ നന്നാക്കാൻ പല എംഡിമാരെ പരീക്ഷിച്ചു. ടോമിൻ തച്ചങ്കരി മാത്രം ഒരു മാസം വരുമാനം കൊണ്ട ് ശന്പളം കൊടുത്തു. ശന്പളം കൊടുക്കുവാനുള്ള വരവുപോലും ഇതുകൊണ്ടില്ല. ദീർഘദൂര യാത്രകൾ കെഎസ്ആർടിസിയിൽ നടത്തുവാൻ ആളുകൾ സംശയിക്കുന്നു. കാരണം കെഎസ്ആർടിസിയുടെ പല സർവീസുകളുടെയും അനുഭവങ്ങൾ കൊണ്ടാണ്. കുറെയേറെ തൊഴിലാളികൾ ഉണ്ട്. അവർ അസംതൃപ്തരും നിരാശരും ദുഃഖിതരും ആണ്.
ജോസ് ദേവസ്യ, ഭരണങ്ങാനം.