പെണ്‍കുഞ്ഞ്: ബോധവത്കരണം വേണം
Wednesday, January 17, 2024 12:25 AM IST
ഒരു സ്ത്രീപീഡനക്കേസിന്റെ വിധിയിൽ, പുരുഷന്റെ ക്രോമസോമുകളാണ് കുഞ്ഞിന്റെ ലിംഗം നിർണയിക്കുന്നതെന്നും ഈ വിഷയത്തിൽ ബോധവത്കരണം നടത്തണമെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞിരിക്കുന്നു.
പെണ്‍കുഞ്ഞ് ജനിച്ചാൽ അതിന്റെ ഉത്തരവാദിത്വം മാതാവിന്റെ തലയിൽ കെട്ടിവച്ചു സ്ത്രീകളെ ദ്രോഹിക്കുകയും ശപിക്കുകയും, അതിന്റെ പേരിൽ പുനർവിവാഹം പോലും നടത്തുകയും ചെയ്യുന്ന പ്രവണത രാജ്യത്ത് പലയിടത്തുമുണ്ട്. സാക്ഷരകേരളത്തിൽ ഇത്രയുമില്ലെങ്കിലും തെറ്റായ ഈ ധാരണ മനസിൽ കൊണ്ടുനടക്കുന്ന പലരുമുണ്ടാകും. ഇതു തിരുത്താനായി ആരോഗ്യകേന്ദ്രങ്ങളും മാധ്യമങ്ങളും വഴിയുള്ള ബോധവത്കരണത്തിന് നമ്മുടെ സംസ്ഥാനം തുടക്കമിടുന്നത് ഉചിതമായിരിക്കും.
സി.സി. മത്തായി മാറാട്ടുകളം