പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പൊരുൾ അറിയണം
Sunday, January 21, 2024 12:14 AM IST
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രധാനമന്ത്രി കൂടെക്കൂടെ കേരളം സന്ദർശിക്കുന്നു. വാഗ്ദാനപ്പെരുമഴ നടത്തുന്നു. നമ്മളെന്തു ഭാഗ്യവാന്മാരാണ്. ഹിന്ദിഭാഷ അറിയാത്ത, മലയാളവും ഹിന്ദിയും മാത്രമറിയാവുന്ന മലയാളികളോട് ഈ വാഗ്ദാനങ്ങളെല്ലാം ഹിന്ദിയിൽ നടത്തുന്പോൾ പൊതുജനങ്ങൾ കണ്ണുമിഴിച്ചിരിക്കുന്നു. ചാനലുകളിലൂടെയോ ദിനപത്രങ്ങളിലൂടെയോ ആണ് പൊതുജനങ്ങൾ ഇതു മനസിലാക്കുന്നത്.
ഇംഗ്ലീഷ് ഭാഷ അറിയാവുന്ന, ആ ഭാഷയിൽ പ്രസംഗിക്കുന്ന (ആവശ്യമുള്ളിടത്ത്) പ്രധാനമന്ത്രിയുടെ ഈ നീക്കത്തിൽ എന്തോ പന്തികേട് സംശയിച്ചാൽ കുറ്റം പറയാനാകുമോ? ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു ഭാഷ, ഒരു പാർട്ടി...ഇതൊക്കെയായിരിക്കുമോ പരമമായ ലക്ഷ്യം?
കെ.ടി. മൈക്കിൾ പാറന്പുഴ, കോട്ടയം