മനുഷ്യ-വന്യമൃഗ സംഘർഷം: സുരക്ഷ ഉറപ്പാക്കണം
Monday, January 22, 2024 1:09 AM IST
സംസ്ഥാനത്ത് വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കാട്ടിൽനിന്നു വന്യമൃഗങ്ങൾ ഇറങ്ങിവന്ന് മനുഷ്യർക്ക് തലവേദന സൃഷ്ടിക്കുകയാണ്. അതിനു പുറമെ കർഷകരുടെ പ്രതീക്ഷകളെക്കൂടി ഇവ മുറിവേൽപ്പിക്കുകയാണ്. കഴിഞ്ഞ വർഷം ആനകളുടെ ആക്രമണത്തിൽ മരിച്ചത് മുപ്പത്തഞ്ചോളം പേരാണ്.
202021 വർഷങ്ങളിൽ 10,095 മനുഷ്യവന്യമൃഗ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് പത്തു വർഷത്തിനുള്ളിൽ വന്യജീവി ആക്രമണത്തിൽ 319 ആളുകളാണ് മരിച്ചത്. മൃഗങ്ങളെ രക്ഷിക്കുന്നതിനും നാട്ടിലേക്കിറങ്ങിയവയെ ഓടിക്കുന്നതിനുംവേണ്ടി ആവിഷ്കരിക്കപ്പെട്ട ആർആർടി യൂണിറ്റുകളുടെ അഭാവം മനുഷ്യവന്യമൃഗ സംഘർഷങ്ങൾക്ക് മൂർച്ച കൂട്ടുന്നുണ്ട്. സംസ്ഥാനത്തുടനീളം 12 ആർആർടി യൂണിറ്റുകളാണ് നിലവിലുള്ളത്.
ഇത്തരത്തിൽ മതിയായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ജനങ്ങളെ ഭയത്തിലാഴ്ത്തുകയാണ്. ഒരു ജില്ലയിൽ ചുരുങ്ങിയത് രണ്ട് ആർആർടി യൂണിറ്റെങ്കിലും വേണമെന്ന നിർദേശമുള്ളപ്പോഴാണ് ഈ അനാസ്ഥ. ജനങ്ങളുടെ ജീവിതം ഭയമുക്തമാക്കാൻ കൂടുതൽ ആർആർടി യൂണിറ്റുകൾക്ക് വനം വകുപ്പും ബന്ധപ്പെട്ടവരും അടിത്തറ പാകണം.
അൻസിൽ പാങ്ങ്