മഴയും അവധിയും
Monday, July 1, 2024 12:06 AM IST
വെള്ളപ്പൊക്കം ഉണ്ടാകുന്പോൾ അവധി പ്രഖ്യാപിക്കുക സ്വാഭാവികമാണ്. മഴപെയ്യുന്പോൾ അവധിയുടെ ആവശ്യമുണ്ടോ? മഴ നനഞ്ഞും സ്കൂളിൽ പോയിരുന്ന ഒരു തലമുറ പണ്ടുണ്ടായിരുന്നു. സ്കൂളിലെ അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നത് അറിവിനും പ്രബുദ്ധതയ്ക്കും കുറവ് വരുത്തും. ആലസ്യത്തിലേക്കു വഴുതിവീഴാൻ കാരണമാകും.
യാത്ര ചെയ്യാൻ ഒരു സാധ്യതയുമില്ലാത്ത അവസ്ഥയാണ് മഴകൊണ്ട് ഉണ്ടാകുന്നതെങ്കിൽ ആ പ്രദേശത്തിനോ താലൂക്കിനോ മാത്രം അവധി കൊടുത്താൽ പോരേ. ഈ കാലയളവിലെ മഴ കാരണം നാലു ദിവസമാണ് അവധിയായി നഷ്ടപ്പെട്ടിരിക്കുന്നത്. അവധി ലഭിക്കാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും താത്പര്യമാണ്. പക്ഷെ ഈ നിലപാട് അത്ര ശരിയെന്നു തോന്നുന്നില്ല. ഒരു ജില്ലയ്ക്ക് അവധി കൊടുക്കുന്പോൾ വെള്ളപ്പൊക്ക ശല്യമില്ലാത്ത എത്ര താലൂക്കുകളും പ്രദേശങ്ങളും ഉണ്ടാകും. കളക്ടർമാർ ശ്രദ്ധിക്കുന്നത് നല്ലതെന്നു തോന്നുന്നു.
ഫാ. ലൂക്ക് പുതൃക്കയിൽ