1963ൽ അമേരിക്കൻ പ്രസിഡന്റ് കെന്നഡി അക്രമിയുടെ വെടിയേറ്റു മരിച്ചത് ലോകരെ ഞെട്ടിച്ച സംഭവമായിരുന്നു. ഇപ്പോഴിതാ വീണ്ടും മത്സരിക്കുന്ന മുൻ പ്രസിഡന്റ് ട്രംപ് വെടിയുണ്ടയിൽനിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വെടിവയ്പിൽ നിരപരാധികളായ നിരവധി ആളുകൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ അവിടെ ഇടയ്ക്കിടെ ഉണ്ടാകുന്നു. മലയാളികളും ഇരയായിട്ടുണ്ട്. ആർക്കും തോക്കെടുത്തു പ്രയോഗിക്കാൻ കഴിയുന്ന സാഹചര്യം ഭീതിജനകമാണ്.
ജീവിതത്തിന്റെ പല മേഖലകളിലും ഉന്നതിയിലെത്തിയ അമേരിക്ക, തോക്കുകൊണ്ടുള്ള ഇപ്പോഴത്തെ കളിക്കു തടയിട്ടില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. തോക്ക് ലോബിയെ പിന്തുണയ്ക്കുന്നവർ തന്നെ അതിന് ഇരകളായി മാറുന്നത് മാറി ചിന്തിക്കാൻ പ്രേരകമാകുമോ?
സി.സി. മത്തായി, മാറാട്ടുകളം ചങ്ങനാശേരി