ഉപരാഷ്ട്രപതിയുടെ വേദിയിൽ; കേന്ദ്ര-സംസ്ഥാന മന്ത്രിമാർ തമ്മിൽ തർക്കം
Saturday, December 2, 2023 2:03 AM IST
തിരുവനന്തപുരം: ആരോഗ്യമേഖലയിൽ അടക്കം കേരളത്തിന് അർഹമായ കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ വവേദിയിലിരുത്തി മന്ത്രി ആന്റണി രാജുവിന്റെ വിമർശനം.
ആന്റണി രാജുവിന്റെ പരാമർശം നിർഭാഗ്യകരവും രാഷ്ട്രീയപ്രേരിതവുമാണെന്നു തിരിച്ചടിച്ച കേന്ദ്രമന്ത്രി വി. മുരളീധരൻ കേന്ദ്രസർക്കാർ ഒരു സംസ്ഥാനത്തിനും ഒരു പൈസപോലും നൽകാനില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു.
ഉപരാഷ്ട്രപതി ഉദ്ഘാടനം നിർവഹിക്കുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിന്റെ ഉദ്ഘാടനവേദിയിലായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരും മന്ത്രി ആന്റണി രാജുവും തമ്മിൽ തർക്കമുണ്ടായത്.
കേന്ദ്ര- സംസ്ഥാന മന്ത്രിമാരുടെ പ്രസംഗത്തിനുശേഷം ഉദ്ഘാടനത്തിനായി എഴുന്നേറ്റ ഉപരാഷ്ട്രപതി, ഇരുവരും സംസാരിച്ച കാര്യങ്ങൾ ഇവിടെത്തന്നെ ചർച്ചചെയ്തു തീർക്കണമെന്ന് പറയുകയും ചെയ്തു.