തൃ​​​ശൂ​​​ര്‍: പാ​​​ലി​​​യേ​​​ക്ക​​​ര ടോ​​​ള്‍ പ്ലാ​​​സ അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി നി​​​തി​​​ന്‍ ഗ​​​ഡ്ക​​​രി അ​​​റി​​​യി​​​ച്ചു. ലോ​​​ക്‌​​​സ​​​ഭ​​​യി​​​ല്‍ ടി.​​​എ​​​ന്‍. പ്ര​​​താ​​​പ​​​ന്‍ എം​​​പി​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു രേ​​​ഖാ​​​മൂ​​​ലം ന​​​ല്‍​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, ടോ​​​ള്‍ ക​​​മ്പ​​​നി​​​യെ പി​​​രി​​​ച്ചു​​​വി​​​ടാ​​​ന്‍ ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്ന​​​താ​​​യും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

2008ലെ ​​​യൂ​​​സ​​​ര്‍ ഫീ ​​​പ്ലാ​​​സ ച​​​ട്ട​​​പ്ര​​​കാ​​​രം അ​​​ഥോ​​​റി​​​റ്റി​​​ക്കു യു​​​ക്ത​​​മെ​​​ന്നു തോ​​​ന്നി​​​യാ​​​ല്‍ 60 കി​​​ലോ​​​മീ​​​റ്റ​​​റി​​​നു​​​ള്ളി​​​ല്‍ ര​​​ണ്ടാ​​​മ​​​തൊ​​​രു ടോ​​​ള്‍ പ്ലാ​​​സ തു​​​റ​​​ക്കാ​​​മെ​​​ന്നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം. 60 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൂ​​​ര​​​പ​​​രി​​​ധി​​​യി​​​ല്‍ ഒ​​​രു ടോ​​​ള്‍ പ്ലാ​​​സ മാ​​​ത്ര​​​മേ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള്ളൂ എ​​​ന്ന നി​​​തി​​​ന്‍ ഗ​​​ഡ്ക​​​രി​​​യു​​​ടെ നേ​​​ര​​​ത്തേ​​​യു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​യെ മു​​​ന്‍​നി​​​ര്‍​ത്തി​​​യാ​​​ണ് ടി.​​​എ​​​ന്‍. പ്ര​​​താ​​​പ​​​ന്‍ ഇ​​​ങ്ങ​​​നെ​​​യൊ​​​രു ചോ​​​ദ്യം രേ​​​ഖാ​​​മൂ​​​ലം പാ​​​ര്‍​ല​​​മെ​​​ന്‍റി​​​ല്‍ ഉ​​​ന്ന​​​യി​​​ച്ച​​​ത്. നി​​​ല​​​വി​​​ല്‍ പ​​​ന്നി​​​യ​​​ങ്ക​​​ര​​​യി​​​ല്‍ ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി പു​​​തി​​​യ ടോ​​​ള്‍ പ്ലാ​​​സ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വി​​​ടെ​​​നി​​​ന്ന് 60 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൂ​​​ര​​​പ​​​രി​​​ധി​​​യി​​​ല്‍​ത​​​ന്നെ​​​യാ​​​ണ് പാ​​​ലി​​​യേ​​​ക്ക​​​ര ടോ​​​ൾ​​​പ്ലാ​​​സ​​​യും ഉ​​​ള്ള​​​ത്. ഇ​​​തി​​​നു പു​​​റ​​​മെ നി​​​ര​​​വ​​​ധി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും പാ​​​ലി​​​യേ​​​ക്ക​​​ര ടോ​​​ള്‍ പ്ലാ​​​സ​​​യ്ക്കെ​​​തി​​​രേ ഉ​​​യ​​​ര്‍​ന്നി​​​രു​​​ന്നു.


ഈ ​​​വ​​​ര്‍​ഷം ന​​​വം​​​ബ​​​ര്‍ 30 വ​​​രെ ടോ​​​ള്‍ ക​​​മ്പ​​​നി പി​​​രി​​​ച്ചെ​​​ടു​​​ത്ത​​​ത് 1,299.59 കോ​​​ടി രൂ​​​പ​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി ന​​​ല്‍​കി​​​യ രേ​​​ഖ​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, 215 കോ​​​ടി രൂ​​​പ ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​ക്ക് നെ​​​ഗ​​​റ്റീ​​​വ് ഗ്രാ​​​ന്‍റാ​​​യി ന​​​ല്‍​കാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​ല്‍ ടോ​​​ള്‍ ക​​​മ്പ​​​നി വീ​​​ഴ്ച​​​വ​​​രു​​​ത്തി.

ആ​​​റു ഗ​​​ഡു​​​ക്ക​​​ളാ​​​യി അ​​​ട​​​യ്‌​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ഈ ​​​തു​​​ക​​​യി​​​ല്‍​നി​​​ന്ന് 15 കോ​​​ടി മാ​​​ത്ര​​​മാ​​​ണ് ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്. ഇ​​​തു​​​കൂ​​​ടാ​​​തെ, നി​​​ര​​​വ​​​ധി ക​​​രാ​​​ര്‍​ലം​​​ഘ​​​ന​​​ങ്ങ​​​ളും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍ ന​​​ട​​​ത്താ​​​ത്ത​​​തും മു​​​ന്‍​നി​​​ര്‍​ത്തി ഈ ​​​വ​​​ര്‍​ഷം ഏ​​​പ്രി​​​ല്‍ 13നാ​​​ണ് നി​​​ല​​​വി​​​ലെ ടോ​​​ള്‍ ക​​​മ്പ​​​നി​​​യെ പി​​​രി​​​ച്ചു​​​വി​​​ട്ടു​​​കൊ​​​ണ്ടു​​​ള്ള ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​യ​​​ത്.

എ​​​ന്നാ​​​ല്‍, ഏ​​​പ്രി​​​ല്‍ 21 ന് ​​​ഈ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ക​​​മ്പ​​​നി ആ​​​ര്‍​ബി​​​ട്രേ​​​ഷ​​​ന്‍ ട്രി​​​ബ്യൂ​​​ണ​​​ലി​​​ല്‍​നി​​​ന്ന് സ്റ്റേ ​​​സ​​​മ്പാ​​​ദി​​​ച്ച​​​താ​​​യി മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.