കാര്‍ഷിക ഗ്രാമവികസന ബാങ്ക് നിക്ഷേപം: ഉപഹർജി നല്കി
Friday, May 9, 2025 3:14 AM IST
കൊച്ചി: സംസ്ഥാന കാര്‍ഷിക ഗ്രാമവികസന സഹകരണ ബാങ്കിലെ 1600 കോടി രൂപയിലേറെയുള്ള നിക്ഷേപം സര്‍ക്കാര്‍ ട്രഷറിയിലേക്കു മാറ്റാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഉപഹർജി.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്കായി നിക്ഷേപം മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഭരണസമിതിക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്നും സഹകരണ നിയമത്തിലെ ഉള്‍പ്പെടെ വ്യവസ്ഥകള്‍ ലംഘിച്ചാണ് നടപടികളെന്നും ചൂണ്ടിക്കാട്ടി ബാങ്ക് പ്രസിഡന്റ് ഷാജി മോഹനാണ് ഉപഹർജി നല്‍കിയിരിക്കുന്നത്.