വൈഭവ്, ആയുഷ്, ഇനാന് ഇന്ത്യൻ ടീമിൽ...
Friday, May 23, 2025 12:41 AM IST
മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 18-ാം സീസണിലെ ശ്രദ്ധേയ കൗമാരക്കാരായ വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും.
ചെന്നൈ സൂപ്പര്‍ കിംഗ്സിനുവേണ്ടി ഇറങ്ങിയ പതിനേഴുകാരനായ മാത്രെയാണ് അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റന്‍. രാജസ്ഥാന് റോയല്‍സിനുവേണ്ടി സെഞ്ചുറിയടക്കം നേടി ചരിത്രത്താളില്‍ ഇടംപിടിച്ച പതിനാലുകാരനാണ് വൈഭവ് സൂര്യവംശി.
മലയാളി ലെഗ്സ്പിന്നര്‍ മുഹമ്മദ് ഇനാനും ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലുണ്ട്. പതിനെട്ടുകാരനായ ഇനാന്, അണ്ടര്‍ 19 ടീമിന്റെ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഓസ്ട്രേലിയന്‍ അണ്ടര്‍ 19ന് എതിരേ ഏകദിനത്തില്‍ ആറും ടെസ്റ്റില്‍ 16ഉം വിക്കറ്റ് ഇനാന് വീഴ്ത്തി.
ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ജൂണ്‍ 24 മുതല്‍ ജൂലൈ 23വരെയാണ്. ഒരു 50 ഓവര്‍ പരിശീലനം, അഞ്ച് ഏകദിനം, രണ്ട് ചതുര്‍ദിനം എന്നീ മത്സരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഒരു മാസം നീളുന്ന ഇംഗ്ലണ്ട് പര്യടനം.