ന്യൂസിലൻഡ് X പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചു
Sunday, October 19, 2025 1:21 AM IST
കൊളന്പോ: വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റ് ന്യൂസിലൻഡ്- പാക്കിസ്ഥാൻ മത്സരം മഴ മൂലം ഉപേക്ഷിച്ചു. കൊളന്പോയിൽ നടന്ന മത്സരത്തിൽ മഴ തുടർച്ചയായി വില്ലനായതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 11.2 ഓവറിൽ 52/3 റണ്‍സ് എന്ന നിലയിൽ നിൽക്കേ ആദ്യം മഴയെത്തി.
തുടർന്ന് 46 ഓവറാക്കിക്കുറച്ച് മത്സരം പുനരാരംഭിച്ചെങ്കിലും 25 ഓവർ എത്തിയപ്പോൾ വീണ്ടും മഴ എത്തി. ഈ സമയം പാക്കിസ്ഥാൻ സ്കോർ 92/5 എന്ന നിലയിലായിരുന്നു. തുടർന്ന് മത്സരം പുനരാരംഭിക്കാൻ സാധിച്ചില്ല.
ഇന്ത്യ X ഇംഗ്ലണ്ട്
ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. തുടർ തോൽവികളുമായി മത്സരത്തിനിറങ്ങുന്ന ഹർമൻപ്രീത് കൗറിനും സംഘത്തിനും ഇന്ന് ജയിച്ചേ തീരൂ.
ദക്ഷിണാഫ്രിക്കയോട് പൊരുതി തോറ്റ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരേ മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് തോൽവി വഴങ്ങിയത്. ടോപ്പ് ഓർഡർ ബാറ്റർമാർ കൂടി ഫോലേക്ക് എത്തിയത് ഇന്ത്യക്ക് പ്രതീക്ഷയാണ്.