ല​ണ്ട​ൻ: പ്രീ​മി​യ​ർ ലീ​ഗി​ൽ ചെ​ൽ​സി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. നോ​ട്ടി​ങ്ഹാം ഫോ​റ​സ്റ്റി​നെ​തി​രേ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജോ​ഷ്വ അ​ചെം​പോ​ങ്, പെ​ഡ്രോ നെ​റ്റോ, റീ​സ് ജെ​യിം​സ് എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളു​ടെ മി​ക​വി​ൽ ചെ​ൽ​സി​ക്ക് 3-0ന്‍റെ ത​ക​ർ​പ്പ​ൻ ജ​യ​മാ​ണ് സ്വ​ന്ത​മാ​യ​ത്.

ആ​ദ്യ പ​കു​തി​യി​ലെ വി​ര​സ​ത ര​ണ്ടാം പ​കു​തി​യി​ൽ ചെ​ൽ​സി മാ​റ്റി. വി​ര​സ​മാ​യ ആ​ദ്യ പ​കു​തി​ക്ക് ശേ​ഷം ക​ളി ആ​രം​ഭി​ച്ച ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഗോ​ൾ പി​റ​ന്നു.

49-ാം മി​നി​റ്റി​ൽ പെ​ഡ്രോ നെ​റ്റോ ന​ൽ​കി​യ ക്രോ​സ് ഹെ​ഡ് ചെ​യ്ത് വ​ല​യി​ലെ​ത്തി​ച്ച് അ​ചെം​പോ​ങ് ചെ​ൽ​സി​ക്ക് ലീ​ഡ് ന​ൽ​കി. മൂ​ന്ന് മി​നി​റ്റി​നു​ള്ളി​ൽ നെ​റ്റോ ചെ​ൽ​സി​യു​ടെ ലീ​ഡ് ഉ​യ​ർ​ത്തി.


52-ാം മി​നി​റ്റി​ൽ പെ​ഡ്രോ നെ​റ്റോ എ​ടു​ത്ത ഫ്രീ ​കി​ക്ക് നോ​ട്ടി​ങ്ഹാം ഗോ​ൾ കീ​പ്പ​ർ മാ​റ്റ്സ് സെ​ൽ​സി​ന്‍റെ കൈ​യി​ൽ ത​ട്ടി​യെ​ങ്കി​ലും പ​ന്ത് വ​ല കു​ലു​ക്കി. 84-ാം മി​നി​റ്റി​ൽ റീ​സ് ജ​യിം​സ് ക്ലോ​സ് റേ​ഞ്ചി​ൽ​നി​ന്ന് തൊ​ട്ടടുത്ത ഷോ​ട്ട് വ​ല​യി​ലെ​ത്തി​ച്ച് സ്കോ​ർ 3-0 ആ​ക്കി.

റ​ഫാ​യ​ൽ ഗു​സ്റ്റോ​യ്ക്ക് റ​ഫ് ടാ​ക്കി​ളി​ന് ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ബ്ലൂ​സ് പ​ത്ത് പേ​രാ​യി ചു​രു​ങ്ങി​യെ​ങ്കി​ലും മ​ത്സ​രം ചെ​ൽ​സി​യു​ടെ കൈ​യ്യി​ലാ​യി​രു​ന്നു.