പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസ് ചെയര്മാന്
Wednesday, May 17, 2023 1:23 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി പി.ജെ. ജോസഫ് എംഎൽഎ വീണ്ടും തെരഞ്ഞെടുക്കപ്പട്ടു. ഇന്നലെ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
വര്‍ക്കിംഗ് ചെയര്‍മാനായി പി.സി. തോമസിനെയും എക്സിക്യൂട്ടീവ് ചെയര്‍മാനായി മോന്‍സ് ജോസഫ് എംഎല്‍എയും സെക്രട്ടറി ജനറലായി ജോയി ഏബ്രഹാമിനെയും തെരഞ്ഞെടുത്തു. ടി.യു. കുരുവിള (ചീഫ് കോ-ഓര്‍ഡിനേറ്റര്‍), കെ. ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന് (ഡെപ്യൂട്ടി ചെയര്മാന്മാര്), വക്കച്ചന് മറ്റത്തില്‍, ജോസഫ് എം. പുതുശേരി, ഇ.ജെ. അഗസ്തി, എം.പി. പോളി, കൊട്ടാരക്കര പൊന്നച്ചന്, ഡി.കെ. ജോണ്‍, ജോണ്‍ കെ. മാത്യൂസ്, കെ.എഫ്. വര്‍ഗീസ്, മാത്യു ജോര്‍ജ്, രാജന് കണ്ണാട്ട്, അഹമ്മദ് തോട്ടത്തില്‍, വി.സി. ചാണ്ടി, കെ.എ. ഫിലിപ്പ്, ഡോ. ഗ്രേസമ്മ മാത്യു (വൈസ് ചെയര്മാന്മാര്), ഡോ. ഏബ്രഹാം കലമണ്ണില്‍ (ട്രഷറര്‍), സി. മോഹനന് പിള്ള, ജോര്‍ജ് കുന്നപ്പുഴ, തോമസ് കണ്ണന്തറ (സ്റ്റേറ്റ് അഡൈ്വസര്‍മാര്‍), കുഞ്ഞ് കോശി പോള്‍, ജോര്‍ജ് ജോസഫ് (സീനിയര്‍ ജനറല്‍ സെക്രട്ടറിമാര്‍), എ.കെ. ജോസഫ് (ഹെഡ്ക്വാര്‍ട്ടേഴ്സ് ജനറല്‍ സെക്രട്ടറി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.