ഇന്ത്യയുടെ നിഖാത് സരിൻ, ലൗവ്ലിന ബോർഗോഹെയ്ൻ എന്നിവരും ഫൈനലിൽ ഇടംപിടിച്ചിട്ടുണ്ട്. 2022 ചാന്പ്യനാണു നിഖാത് സരിൻ.
ആകെ സ്വർണം 12 വനിതാ ലോക ബോക്സിംഗ് വേദിയിൽ ഇന്ത്യയുടെ സ്വർണനേട്ടം ഇതോടെ 12 ആയി. മേരി കോം (2002, 2005, 2006, 2008, 2010, 2018) ആറ് തവണ ലോക ചാന്പ്യനായിരുന്നു.
സരിത ദേവി (2006), ആർ.എൽ. ജെന്നി (2006), കെ.സി. ലേഖ (2006), നിഖാത് സരിൻ (2022) എന്നിവരും ഇന്ത്യക്കായി സ്വർണം നേടിയിട്ടുണ്ട്.