പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ 46.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയത് കേരളത്തിന്റ് വി. മുഹമ്മദ് അജ്മല്‍ സ്വര്‍ണത്തില്‍ മുത്തമിട്ടു. വനിതകളുടെ പോള്‍വോള്‍ട്ടില്‍ 3.10 ഉയരം താണ്ടി മാളവികാ രാജേഷ് ഈ ഇനത്തില്‍ കേരളത്തിന് സുവര്‍ണനേട്ടം സമ്മാനിച്ചു.
വെള്ളിത്തിളക്കത്തില്‍ ഗ്രാന്റ് പ്രി രണ്ടാം എഡീഷനില്‍ കേരളത്തിനായി അഞ്ചു താരങ്ങളാണ് ഇന്നലെ വെള്ളിനേട്ടത്തിന് അവകാശികളായത്. വനിതകളുടെ ട്രിപ്പിള്‍ജംപില്‍ 13.19 മീറ്റര്‍ ദൂരം ചാടിയ ഗായത്രി ശിവകുമാര്‍, പോള്‍വോള്‍ട്ടില്‍ മൂന്നു മീറ്റര്‍ ഉയരം താണ്ടിയ നവമി രവീന്ദ്രന്, പുരുഷന്മാരുടെ ലോംഗ് ജംപില്‍ 7.28 മീറ്റര്‍ ദൂരം കണ്ടെത്തിയ കെ. എം. ശ്രീകാന്ത്, ട്രിപ്പില്‍ ജംപില്‍ യു. കാര്‍ത്തിക്(15.80) എന്നിവരാണ് വെള്ളിനേട്ടത്തിന് അവകാശിയായത്.
ഹിമ ദാസിന് കാലിടറി ഇന്ത്യന്‍ ഇന്റർനാഷണല്‍ ഹിമ ദാസിന് ഇന്നലെ ശോഭിക്കാനായില്ല. 100, 200 മീറ്റര്‍ മത്സരങ്ങളില്‍ പോരാട്ടത്തിനിറങ്ങിയ അസമിന്റെ ഹിമ സുവര്ണപ്രതീക്ഷയിലായിരുന്നു. എന്നാല്‍ തമിഴ്നാടിന്റെ അര്‍ച്ചനാ ശശീന്ദ്രന് മിന്നും പ്രകടനം കാഴ്ചവച്ച് 11.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണത്തിന് ഉടമയായപ്പോള്‍ 11.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹിമയ്ക്ക് വെള്ളിനേട്ടം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഇന്ത്യന്‍ ഗ്രാന്റ് പ്രി ഒന്നാം എഡീഷനില്‍ 200 മീറ്ററില്‍ സുവര്‍ണനേട്ടത്തിന് ഉടമയായ ഹിമ ഇന്നലെ ഫൗള്‍ സ്റ്റാര്ട്ടോടെ മത്സരത്തില്‍ നിന്നും പുറത്തായി. പുരുഷന്മാരുടെ 100 മീറ്ററില്‍ ഹരിയാനയുടെ സന്‍ജിത്ത് (10.65 സെക്കന്‍ഡ്) സ്വര്‍ണവും ഒഡീഷയുടെ അമിയ കുമാര്‍ മാലിക്(10.66 സെക്കന്‍ഡ്) വെള്ളിയും സ്വന്തമാക്കി