ഡോ വന്ദനയെ രക്ഷിക്കാന്‍ ഒരു ശ്രമവും നടത്തിയില്ല; ദേശീയ വനിതാ കമ്മീഷന്
Saturday, May 27, 2023 1:05 AM IST
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്ജന് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന പോലീസിനെയടക്കം രൂക്ഷമായി വിമര്‍ശിച്ചു ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മ.
വന്ദനയെ രക്ഷിക്കാന്‍ ആരുടെ ഭാഗത്തുനിന്നും ഒരുശ്രമവും ഉണ്ടായില്ലെന്നും വന്ദനയ്ക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നും വനിതാ കമ്മീഷന് അധ്യക്ഷ ചൂണ്ടിക്കാട്ടി.
കേരള പോലീസിന് ഒരു പെണ്‍കുട്ടിയെപോലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.