പിഎസ്സി ബിരുദതല മുഖ്യ പരീക്ഷാതീയതിയിൽ മാറ്റം
Tuesday, May 30, 2023 12:24 AM IST
തിരുവനന്തപുരം: വനിതാ-ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ (ഐസിഡിഎസ്) തസ്തികയിലേക്ക് ജൂണ്‍ രണ്ടിനു നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതല മുഖ്യപരീക്ഷ ജൂണ്‍ 13 ലേക്ക് മാറ്റിവച്ചു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷനിൽ ടെലഫോണ്‍ ഓപ്പറേറ്റർ തസ്തികയിലേക്ക് 2023 ജൂണ്‍ 20നു നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതല മുഖ്യപരീക്ഷ ജൂണ്‍ 25 ലേക്കു മാറ്റി. ഓണ്‍ലൈൻ പരീക്ഷയാണു നടത്തുക. കൂടുതൽ വിവരങ്ങൾ ജൂണ്‍ മാസത്തെ പരിഷ്കരിച്ച പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പിഎസ്സി പരീക്ഷാതീയതികളിൽ മാറ്റം
തിരുവനന്തപുരം: കെസിഎംഎംഎഫിൽ ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ), ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് 2, ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനീയറിംഗ് കോളജുകൾ) അസിസ്റ്റന്റ് പ്രഫസർ ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗ് തസ്തികകളിലേക്ക് ജൂണ്‍ ഒന്നിനു നടത്താൻ നിശ്ചയിച്ചിരുന്ന ഒഎംആർ പരീക്ഷകൾ ജൂണ്‍ 18നും വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം-ടിപിഇഎസ്) തസ്തികയിലേക്ക് ജൂലൈ 11ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒഎംആർ പരീക്ഷകൾ ജൂലൈ 21നും നടത്തും.
പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: ടൗണ്‍ പ്ലാനിംഗ് ഓഫീസർ (പ്ലാനിംഗ്) ജിസിഡിഎ, അസിസ്റ്റന്റ് ടൗണ്‍ പ്ലാനർ (ടൗണ്‍ ആൻഡ് കണ്ട്രി പ്ലാനിംഗ്) തസ്തികകളിലേക്ക് ജൂലൈ മൂന്നിനു നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ തസ്തികകളിലേക്ക് ജൂലൈ 20നു നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതല മുഖ്യപരീക്ഷയും മാറ്റി വച്ചു. പുതിയ പരീക്ഷാതീയതികൾ പിന്നീട് പ്രഖ്യാപിക്കും.
വിവിധ തസ്തികകളിലേക്കു പിഎസ്സി വിജ്ഞാപനം
തിരുവനന്തപുരം: വിവിധ തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ജനറൽ റിക്രൂട്ട്മെന്റ് -സംസ്ഥാനതലം
ഹാർബർ എൻജിനീയറിംഗ് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ/ഹെഡ് ഡ്രാഫ്ട്സ്മാൻ(സിവിൽ)- ഹാർബർ എൻജിനീയറിംഗ് വകുപ്പിലെ സബോർഡിനേറ്റ് ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം, ഡ്രഗ്സ് കണ്ട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പെക്ടർ, കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോണ്‍ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) (ജ്യോഗ്രഫി). കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോണ്‍ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) (മാത്തമാറ്റിക്സ്), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ ഡെപ്യൂട്ടി ജനറൽ മാനേജർ (ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി), കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് 2 (ഇലക്ട്രോപ്ലേറ്റിംഗ്). കേരള വാട്ടർ അഥോറിറ്റിയിൽ കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2, കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ മോൾഡർ, കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) അസിസ്റ്റന്റ്/കാഷ്യർ (ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി), ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐഎം) കേരള ലിമിറ്റഡിൽ ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ), ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐഎം) കേരള ലിമിറ്റഡിൽ ആയുർവേദ തെറാപ്പിസ്റ്റ് (ഫീമെയിൽ), കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ ലാസ്റ്റ് ഗ്രേഡ് എംപ്ലോയി.
ജനറൽ റിക്രൂട്ട്മെന്റ് - ജില്ലാതലം
കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ), എറണാകുളം, വയനാട് ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ കവാടി.
സ്പെഷൽ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
കേരള വാട്ടർ അഥോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (പട്ടികവർഗം).
സ്പെഷൽ റിക്രൂട്ട്മെന്റ് - ജില്ലാതലം
വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം)
എൻസിഎ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ പ്യൂണ്‍/വാച്ച്മാൻ (കെഎസ്എഫ്ഇ ലിമിറ്റഡിലെ പാർട്ട്ടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (ഹിന്ദുനാടാർ, മുസ്ലിം, ഒബിസി, ഈഴവ/തിയ്യ/ബില്ലവ, പരിവർത്തിത ക്രിസ്ത്യാനികൾ, എൽസി/എഐ, പട്ടികവർഗം), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 (ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം, എൽസി/എഐ, ഒബിസി)
എൻസിഎ റിക്രൂട്ട്മെന്റ് - ജില്ലാതലം
വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദം)(മുസ്ലിം, എൽസി/എഐ, ഈഴവ), ആലപ്പുഴ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ)(പട്ടികവർഗം), എറണാകുളം ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടൻമാർ മാത്രം)(പട്ടികജാതി).