ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ദേശീയസമ്മേളനം
Tuesday, May 30, 2023 12:24 AM IST
തിരുവനന്തപുരം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ദേശീയസമ്മേളനം അടുത്ത മാസം ഒന്നു മുതൽ നാലുവരെ തിരുവനന്തപുരത്ത് നടക്കും. ഒന്നിനു വൈകുന്നേരം ആറിനു കിഴക്കേകോട്ട ഗാന്ധിപാർക്കിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
രണ്ടിനു രാവിലെ 10ന് വഴുതയ്ക്കാട് മൗണ്ട് കാർമൽ കണ്വൻഷൻ സെന്ററിൽ ദേശീയ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നിനു രാവിലെ 10ന് സുപ്രീംകോടതി മുൻ ജസ്റ്റീസ് കുര്യൻ ജോസഫും ഉച്ചയ്ക്ക് 2.30ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രനും മുഖ്യപ്രസംഗം നടത്തു. മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ എന്നിവർ പങ്കെടുക്കും.
നാലിന് നടക്കുന്ന സമ്മേളനത്തിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ സഞ്ജയ്.ആർ.ഹെഗ്ഡെ, ജസ്റ്റീസ് എൻ.നഗരേഷ് എന്നിവർ പ്രഭാഷണം നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2000 ത്തോളം അഭിഭാഷകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നു മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.