ബ്രഹ്മപുരത്തെ ബയോമൈനിംഗ് : സോണ്ടയെ ഒഴിവാക്കി; കരിമ്പട്ടികയില്‍പ്പെടുത്തും
Wednesday, May 31, 2023 1:30 AM IST
കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗില്നിന്നു സോൺട ഇന്‍ഫ്രാടെക് കമ്പനിയെ കൊച്ചി കോര്പറേഷന് ഒഴിവാക്കി. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സോണ്ടയുമായി ഉണ്ടായിരുന്ന കരാര്‍ കോര്പറേഷൻ റദ്ദാക്കിയത്. സോൺടയെ കരിമ്പട്ടികയില്‍പ്പെടുത്താനും തീരുമാനിച്ചു.
കരാര്‍ വ്യവസ്ഥയില്‍ വീഴ്ച വരുത്തിയെന്നു കാണിച്ച് കോര്പറേഷന് നല്കിയ നോട്ടീസിനു സോണ്ട നല്കിയ മറുപടി തൃപ്തികരമല്ലെന്നു കാണിച്ചാണു നടപടി. ബയോമൈനിംഗിനായി കോര്പറേഷന് പുതിയ ടെന്‍ഡര്‍ വിളിക്കും. ഇതിന്റെ ചെലവ് സോണ്ടയില്‍നിന്ന് ഈടാക്കും.
സോൺടയുമായി കോടതിയില്‍ നിലവിലുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ സെക്രട്ടറിയെ കൗണ്‍സില്‍ ചുമതലപ്പെടുത്തി.