അരിക്കൊമ്പൻ: സാബു ജേക്കബിന്റെ ഹര്‍ജി തള്ളി
Thursday, June 1, 2023 12:47 AM IST
കൊച്ചി: അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടി വച്ചു പിടികൂടിയാല്‍ കേരളത്തിനു കൈമാറാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റും കിറ്റക്സ് എംഡിയുമായ സാബു എം. ജേക്കബ് നല്കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.
ഹര്‍ജിക്കാരന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച ഡിവിഷന് ബെഞ്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ഹര്ജിക്കാരന് കുറേക്കൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് അഭിപ്രായപ്പെട്ടു.
ഹര്‍ജി പിഴ ചുമത്തി തള്ളേണ്ടതാണെങ്കിലും അതു ചെയ്യുന്നില്ലെന്നും ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പറഞ്ഞു.