പോലീസ് കംപ്ലെയിൻസ് അഥോറിറ്റി: ജസ്റ്റീസ് വി.കെ. മോഹനന്റെ കാലാവധി നീട്ടി
Thursday, June 1, 2023 12:54 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസ് കംപ്ലെയിൻസ് അഥോറിറ്റി ചെയർമാൻ റിട്ട. ജസ്റ്റീസ് വി.കെ. മോഹനന്റെ കാലാവധി മൂന്നു വർഷത്തേയ്ക്കു കൂടി നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്നലെ മുതൽ 3 വർഷത്തേക്ക് കൂടിയാണ് ദീർഘിപ്പിച്ചത്. ജസ്റ്റിസ് നാരായണക്കുറുപ്പു പോലീസ് കംപ്ലെയിൻസ് അഥോറിറ്റി അധ്യക്ഷ സ്ഥാനത്തു നിന്നു വിരമിച്ചതിനു പിന്നാലെയാണ് വി.കെ. മോഹനനെ നിയമിച്ചത്.
അടുത്തിടെയുണ്ടായ താനൂർ ബോട്ടപകടം അന്വേഷിക്കുന്നത് ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷനായ കമ്മീഷനാണ്. നേരത്തെ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണ പരിധി വിടുന്നുണ്ടോയെന്നു പരിശോധിക്കാൻ സംസ്ഥാന സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജസ്റ്റീസ് വി.കെ. മോഹനൻ കമ്മീഷനെയായിരുന്നു ഇക്കാര്യവും അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നത്.