ഇടിമിന്നൽ: ഇടുക്കിയിൽ 13 പേർക്ക് പരിക്ക്
Thursday, June 1, 2023 1:48 AM IST
തൊടുപുഴ: ഇന്നലെ വൈകുന്നേരം കനത്ത മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ ഇടുക്കി ജില്ലയിൽ 13 പേർക്ക് പരിക്കേറ്റു.11 പാറമടത്തൊഴിലാളികൾക്കും രണ്ട് എസ്റ്റേറ്റ് തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്. തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിൽ പെരുന്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാർ ഗ്രാനൈറ്റ്സ് എന്ന പാറമടയിലാണ് 11 പേർക്ക് പരിക്കേറ്റത്.
പാറമടയിലെ താത്കാലിക ഷെഡിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾക്കാണ് മിന്നലേറ്റത്. ഒരാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടു പേർക്ക് ഗുരുതര പരിക്കാണ്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. പീരുമേട്ടിൽ കാവക്കുള സ്വദേശികളും എസ്റ്റേറ്റ് ജീവനക്കാരുമായ ശാന്തി (45), അമുദ ജയകുമാർ(46) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ ചികിത്സയിലാണ്.