ക്രെ​ഡി​റ്റ് കാ​ർ​ഡി​ന്‍റെ പേ​രി​ൽ ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ്; 3.69 ല​ക്ഷം ത​ട്ടി​യ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി പി​ടി​യി​ൽ
Friday, June 2, 2023 1:07 AM IST
തൃ​​ശൂ​​ർ: ദേ​​ശ​​സാ​​ത്​​കൃ​​ത ബാ​​ങ്കി​​ന്‍റെ ക്രെഡി​​റ്റ് കാ​​ർ​​ഡ് ആ​​ക്ടി​​വേ​​റ്റ് ചെ​​യ്യാ​​നെ​​ന്ന വ്യാ​​ജേ​​ന മൂ​​ന്ന​​ര ല​​ക്ഷ​​ത്തി​​ല​​ധി​​കം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ൽ ജാ​ർ​​ഖ​​ണ്ഡ് സ്വ​​ദേ​​ശി അ​​റ​​സ്റ്റി​​ൽ. മാ​​ഡ​​ഗോ​​മു​​ണ്ട മു​​ർ​​ളി പ​​ഹാ​​രി വി​​ല്ലേ​​ജ് സ്വ​​ദേ​​ശി അ​​ജി​​മു​​ദ്ദീ​​ൻ അ​​ൻ​​സാ​​രി(26)​​യാ​​ണു തൃ​​ശൂ​​ർ സി​​റ്റി സൈ​​ബ​​ർ ക്രൈം ​​പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്.

കു​​ന്നം​​കു​​ളം സ്വ​​ദേ​​ശി​​നി​​യാ​​യ സ്ത്രീ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ൽ​​നി​​ന്നാ​​ണ് ഏ​​ഴു ​ത​​വ​​ണ​​യാ​​യി 3,69,300 രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത​​ത്. സ്ത്രീ​​യു​​ടെ പ​​രാ​​തി​​യെ​​ത്തു​​ട​​ർ​​ന്നു തൃ​​ശൂ​​ർ സൈ​​ബ​​ർ ക്രൈം ​​പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ പ​​ണം ത​​ട്ടി​​യെ​​ടു​​ത്ത​​ത് ജാ​ർ​​ഖ​​ണ്ഡി​​ൽ​​നി​​ന്നാ​​ണെ​​ന്നു ക​​ണ്ടെ​​ത്തി.

2023 ഫെ​​ബ്രു​​വ​​രി​​യി​​ൽ കു​​ന്നം​​കു​​ളം സ്വ​​ദേ​​ശി​​നി​​യാ​​യ പ​​രാ​​തി​​ക്കാ​​രി​​ക്കു ബാ​​ങ്കി​​ൽ​​നി​​ന്നെ​​ന്ന വ്യാ​​ജേ​​ന ക്രെ​​ഡി​​റ്റ് കാ​​ർ​​ഡ് ആ​​ക്ടി​​വേ​​റ്റ് ചെ​​യ്യാ​​ൻ ഫോ​​ണ്‍​കോ​​ൾ ല​​ഭി​​ച്ചു. പ​​രാ​​തി​​ക്കാ​​രി പു​​തി​​യ ക്രെ​​ഡി​​റ്റ് കാ​​ർ​​ഡി​​ന് അ​​പേ​​ക്ഷി​​ച്ച് അ​​ത് ല​​ഭി​​ച്ചി​​രു​​ന്ന​​തി​​നാ​​ൽ സം​​ശ​​യം തോ​​ന്നി​​യി​​ല്ല. ബാ​​ങ്കി​​ന്‍റേ​താ​​ണെ​​ന്നു വി​​ശ്വ​​സി​​പ്പി​​ച്ച് പ​​രാ​​തി​​ക്കാ​​രി​​യു​​ടെ ഫോ​​ണി​​ൽ ആ​​പ്ലി​​ക്കേ​​ഷ​​ൻ ഇ​​ൻ​​സ്റ്റാ​​ൾ ചെ​​യ്യി​​പ്പി​​ച്ച് ബാ​​ങ്ക് വി​​വ​​ര​​ങ്ങ​​ൾ ചോ​​ർ​​ത്തി.


ഏ​​ഴു ത​​വ​​ണ​​ക​​ളാ​​യി 3,21,300 രൂ​​പ​​യും ക്രെ​​ഡി​​റ്റ് കാ​​ർ​​ഡി​​ൽ​​നി​​ന്ന് 48,000 രൂ​​പ​​യു​​മ​​ട​​ക്കം ആ​​കെ 3,69,300 രൂ​​പ ത​​ട്ടി​​യെ​​ടു​​ത്തു. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണു പ​​രാ​​തി ന​​ൽ​​കി​​യ​​ത്. ബാ​​ങ്ക് അ​​ക്കൗ​​ണ്ട് കേ​​ന്ദ്രീ​​ക​​രി​​ച്ചു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണു പ്ര​​തി​​യെ ക​​ണ്ടെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.