സിപിഐ, ബിജെപി നേതാക്കൾക്ക് ബന്ധം: അനിൽ അക്കര
Wednesday, September 20, 2023 12:31 AM IST
തൃശൂർ: ഇഡി റെയ്ഡ് നടത്തിയ എസ് ടി ജ്വല്ലറിയുടമ സുനിൽ കുമാറിന്റെ കടയുടെ ഉദ്ഘാടനത്തിന് സിപിഐ, ബിജെപി നേതാക്കൾ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കോണ്ഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കര.
ഫേസ്ബുക്കിലൂടെയാണ് അനിൽ ഉദ്ഘാടന വീഡിയോ പങ്കുവച്ചത്. ബിജെപി ദേശീയ നേതാവ് അരവിന്ദ് മേനോൻ, മുൻമന്ത്രി വി.എസ്. സുനിൽ കുമാർ, പി. ബാലചന്ദ്രൻ എംഎൽഎ എന്നിവരാണു പങ്കെടുത്തത്. കട്ടപ്പനയിൽ നടന്ന ചടങ്ങിൽ തൃശൂരിലെ നേതാക്കൾ പങ്കെടുത്തതെന്തിനെന്ന് അക്കര ചോദിച്ചു.